സ്വർണക്കളളക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്ന് പ്രതി സരിത്ത്, ഗ്രൂപ്പിൻ്റെ പേര് ‘സി പി എം കമ്മറ്റി ‘

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനായി പ്രതികള്‍ ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയിരുന്നു എന്ന മൊഴി പുറത്ത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ മൊഴിയാണ് പുറത്തായത്. കള്ളക്കടത്തിനായി ‘സിപിഎം കമ്മറ്റി’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയെന്നാണ് സരിത്ത് പറയുന്നത് .

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു എന്നും സരിത്ത് മൊഴിയിൽ പറയുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് മൊഴിയില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →