ബീജിംഗ്: ചൈനീസ് നഗരമായ മോഹെയിലെ ആളുകൾ കഴിഞ്ഞ ദിവസം ഒരു ആകാശ ദൃശ്യം കണ്ട് അമ്പരന്നു. ആകാശത്ത് മൂന്ന് സൂര്യൻമാർ. ഒരു പ്രധാന സൂര്യനും ഇടത്തും വലത്തും തുല്യ അകലത്തിൽ രണ്ട് കുഞ്ഞ് സൂര്യൻമാരും.
രാവിലെ 6.30 മുതൽ 9.30 വരെ മൂന്ന് മണിക്കൂറാണ് ഈ പ്രതിഭാസം ദൃശ്യമായത്.
‘സൺ ഡോഗ്സ് ‘ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഇതിനു മുമ്പ് പലയിടത്തും ദൃശ്യമായിട്ടുണ്ട്. സൂര്യന്റെ ഇടത്തും വലത്തും കാണുന്ന തിളക്കങ്ങളെ ‘ഫാന്റം സൺസ്’ എന്നാണ് വിളിക്കുന്നത്. വളരെ ഉന്നതിയിലെ സിറസ് മേഘങ്ങളിലെ ഐസ് പരലുകളിലൂടെ സൂര്യപ്രകാശം കടന്നു വരുമ്പോൾ സംഭവിക്കുന്ന ഒരു ഒപ്റ്റിക്കൽ ജാലവിദ്യയാണിത്.
2020 ഫെബ്രുവരിയിൽ ചൈനയിലെ മംഗോളിയൻ മേഖലയിൽ അഞ്ച് സൂര്യൻമാർ ദൃശ്യമായിരുന്നു.

