ആശുപത്രിയുടെ പിഴവുമൂലം ബന്ധുക്കൾ അനുഭവിച്ചത് കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും

കോഴിക്കോട് : ആശുപത്രി അധികൃതരുടെ പിഴവുമൂലം ബന്ധുക്കൾ അനുഭവിച്ചത് കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും ആയിരുന്നു. 5-10 – 2020ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച അഗസ്ത്യന്മുഴിയിലെ വെങ്ങളം മുഹമ്മദ് (70) ന്റെ ബന്ധുക്കൾക്കാണ് വിഷമം അനുഭവിക്കേണ്ടിവന്നത്. മുഹമ്മദിൻറെ മരണശേഷം കോവിഡ് പോസിറ്റീവ് ആണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അതിനെ തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. മുക്കത്തിനടുത്ത് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ ആയിരുന്നു കബറടക്കം . അടുത്ത ബന്ധുക്കൾക്ക് പോലും മൃതദേഹം കാണാനോ മതപരമായ ചടങ്ങുകൾ നടത്താനോ കഴിഞ്ഞില്ല. തുടർന്നുള്ള ദിവസങ്ങളിൽ ക്വാറന്റൈനും. ക്വാറന്റൈൻ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ നെഗറ്റീവ്.


ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 5 -10- 2020 തിങ്കളാഴ്ച രാവിലെ ആദ്യം അഗസ്ത്യൻ മുഴിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്നും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. അവിടെ നടത്തിയ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ആർ ടി പി സി ആർ ടെസ്റ്റും നടത്തിയിരുന്നു. മരണശേഷമാണ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →