2.35 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

കൊച്ചി : 2.35കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശി അബ്ദുൽ നാസിദ് ആണ് പിടിയിലായത് . കാശ്മീരിൽ പട്ടാള സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന അയാൾ ലോക്ക്ഡൗൺ അവധിയെടുത്ത് നാട്ടിലെത്തിയതാണ്. സെപ്റ്റംബർ 23 -ാം തീയതി ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലുള്ള നാലുപേരുടെ വിലാസത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും കഞ്ചാവ് അയച്ചിരുന്നു. കപ്പലിൽ കയറുന്നതിനു മുമ്പ് സി ഐ എസ് എഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പാഴ്സലില്‍ എഴുതിയിട്ടുള്ള വിലാസത്തിലുള്ളവരില്‍നിന്നാണ് കഞ്ചാവ് അയച്ചത് അബ്ദുൾ നാസീദ് ആണെന്ന വിവരം ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →