കൊൽക്കത്ത പൊരുതിത്തോറ്റു, മുബൈക്ക് വിജയം

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്തക്ക് തോല്‍വി. ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തുടക്കം പാളിയെങ്കിലും പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഭേദപ്പെട്ട റണ്ണിലേക്ക് ടീമിനെ കരകയറ്റി.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ 42/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് അര്‍ദ്ധ സെഞ്ച്വറി നേടി.

എന്നാൽ 16.5 ഓവറിൽ മുംബൈ ഇന്ത്യന്‍സ് വിജയം നേടി.
44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് അതിവേഗത്തിലാണ് റൺസ് അടിച്ചു കൂട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →