കാസര്‍ഗോഡ് അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം

കാസര്‍ഗോഡ് : ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പ്രൊ.കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. 18.0 ലക്ഷം രൂപ അടങ്കലുള്ള പ്രവൃത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരമാണ് നടപ്പാക്കുന്നത്. ചടങ്ങില്‍ വികസനകാര്യ സമിതി അദ്ധ്യക്ഷന്‍ഏ.കെ കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി.വി, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എം.സന്ധ്യ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.പി.മുഹമ്മദ് റാഫി, ഏറുവാട്ട് മോഹനന്‍, ഭാര്‍ഗ്ഗവി.പി, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, വി.എം.അശോക് കുമാര്‍, മണ്ണ് സംരക്ഷണ ഓഫീസര്‍, കെ.ബാലകൃഷ്ണ ആചാര്യ,പി.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8611/Pond-renovation-in-Nileswaram-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →