കണ്ണൂര്‍: കണ്ണൂരിലെ തയ്യില്‍ കടപ്പുറത്ത് അമ്മ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതി നിധിൻ പുതിയ വെളിപ്പെടുത്തൽ നടത്തി. കേസില്‍ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകന് താനല്ലെന്നും, അത് മറ്റൊരാളാണെന്നും ഇയാൾ പറഞ്ഞു. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും നിധിന് ആവശ്യപ്പെട്ടു.
കുഞ്ഞിനെ ഒഴിവാക്കാനായി ശരണ്യയും കാമുകന് നിധിനും ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന് എന്നും കേസിൽ സാക്ഷിയായ അരുൺ ആണ് യഥാർത്ഥ കാമുകൻ എന്നും നിധിൻ ആരോപിച്ചു
അഡ്വ. മഹേഷ് വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നൽകിയ ഹർജിയിലാണ് നിധിൻ്റെ ആരോപണം

