ഫൈസൽ ഫരീദിനെ കൈമാറാൻ വിസമ്മതിച്ച് യു എ ഇ വിചാരണ പൂർത്തിയാക്കാനുണ്ടെന്ന് വിശദീകരണം

കൊച്ചി: നയതന്ത്ര സ്വർണക്കള്ളക്കടത്തു കേസിലെ പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെ കൈമാറാൻ വിസമ്മതിച്ച് യു എ ഇ. ഫൈസൽ ഇപ്പോൾ യു എ ഇ ജയിലിലാണ്. ഫൈസൽ ഫരീദിന്റെ പേരിലുള്ള കേസിന്റെ വിചാരണ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും വിചാരണ തീരാതെ ഇയാളെ ഇന്ത്യക്കു കൈമാറാൻ സാധിക്കില്ലെന്നുമാണ് യു എ ഇ വ്യക്തമാക്കുന്നത്. ഈ നിലപാട് യു എ ഇ അധികൃതർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഫൈസൽ ഫരീദിനെ വിശദമായി ചോദ്യം ചെയ്യാതെ സ്വർണക്കള്ളക്കടത്തിന്റെ ചുരുളഴിക്കാനാകില്ലെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →