നടിയെ ആക്രമിച്ച കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ അപേക്ഷ നൽകി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രത്യേക കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ഇത് വേദനാജനകമാണെന്നും വ്യക്തിയ്ക്കാണ് 16-10 -2020 വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ അപേക്ഷ നൽകിയത്.

പ്രധാന പ്രതി കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നുവെന്നും
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചിരുന്നു.
ഇക്കാര്യം ഇതുവരെ പ്രത്യേക കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി ആക്രമിച്ചത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →