യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വീട്ടമ്മമാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

ഫോര്‍ട്ടുകൊച്ചി: നെല്ലുകടവില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരെ പിരിട്ടുവിടണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യുവാക്കളെ മര്‍ദ്ദിച്ച പോലീസ്കാരെ സമീപ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സ്ഥലംമാറ്റമല്ല വേണ്ടതൈന്നും ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനുമുന്നില്‍ നടന്ന ധര്‍ണ്ണ നഗരസഭാംഗം വല്‍സല ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഫൗസിയാ റഹിം .റഷീദാ ഷക്കീല്‍, സബീല ഇസ്മുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കാണെന്നും സമരക്കാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →