പട്ടാള ഉദ്യോഗസ്ഥര്‍ വീടുകളില്‍ പരിശോധന നടത്തിയതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെ പ്രദേശ വാസികള്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ഡി.എസ്.സി.യിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി അഞ്ചുകണ്ടിക്കുന്ന് , താവക്കര തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് നാട്ടുകാരുടെപ്രതിഷേധം.

വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നോട്ടീസയച്ച് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു. ഒരു തരത്തിലുളള അറിയിപ്പും നല്‍കാതെയായിരുന്നു പരിശോധനയെന്നും ഇവര്‍ പറഞ്ഞു. വീടുകളുടെ ഫോട്ടോകളും പട്ടാളക്കാര്‍ ശേഖരിച്ചിട്ടുണ്ട്. . സംഭവത്തില്‍ കളക്ടര്‍ക്കും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും പ്രദേശവാസികള്‍ പരാതി നല്‍കി. പ്രധാനമന്ത്രിക്കും കേന്ദ്ര പ്രതിരോധ മന്ത്രിക്കും കത്തയക്കുമെന്നും ഇവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →