വാഷിംഗ്ടണ്‍ : കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,096,156 പേര്‍ക്കാണ് ഇതുവരെ കോവിഡിൽ ജീവന് നഷ്ടമായത്. 38,721,606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 29,102,293 പേര് രോഗമുക്തി നേടി.
ലോകത്താകെ 8,523,157 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 70,076 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററുമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, പെറു, മെക്സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കോവിഡ് കണക്കുകളില്‍ ആദ്യ പത്തിലുള്ളത്.
ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെയും മരണമടഞ്ഞവരുടെയും കണക്കുകള്‍ താഴെ പറയുംവിധമാണ്(മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റില്‍):
അമേരിക്ക-8,146,377 (221,801)
ഇന്ത്യ-7,305,070 (111,311)
ബ്രസീല്‍-5,141,498 (151,779)
റഷ്യ-1,340,409 (23,205)
സ്പെയിന്-937,311 (33,413)
അര്‍ജന്റീന-931,967 (24,921)
കൊളംബിയ-930,159 (28,306)
പെറു-853,974 (33,419)
മെക്സിക്കോ-825,340 (84,420)
ഫ്രാന്‍സ്-779,063 (33,037)