ലാവലിൻ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സിബിഐ കോടതിക്ക് കൈമാറി. അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു

ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സിബിഐ കോടതിക്ക് കൈമാറി. 14- 10- 2020, ബുധനാഴ്ചയാണ് അഭിഭാഷകൻ അരവിന്ദ് കുമാർ ശർമ സുപ്രീം കോടതിയ്ക്ക് കുറിപ്പ് കൈമാറിയത്. കുറിപ്പിൻറെ അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

എസ് എൻ സി ലാവ്ലിൻ കമ്പനിയ്ക്ക് ടെൻഡർ വിളിക്കാതെ പണം കൈമാറിയതിൽ അഴിമതി ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതി ഹർജി സമർപ്പിച്ചത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് 243.74 കോടി രൂപയും തലശ്ശേരിയിൽ മലബാർ കാൻസർ സെൻറർ നിർമ്മിക്കുന്നതിന് 98.3 കോടി രൂപയും ആന ടെൻഡർ വിളിക്കാതെ കൈമാറിയത്. സിഐഡിഎ വഴി സഹായം എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 12 കോടി മാത്രമേ നൽകുവാൻ സാധിച്ചുള്ളൂ. 86.25കോടി രൂപ ഖജനാവിന് നഷ്ടമായെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.

പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരാണ് കരാറുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുത്തത്. ഇവർ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. ഈ തെളിവുകൾ വിചാരണ സമയത്ത് മാത്രമേ കോടതിയിൽ ഹാജരാക്കേണ്ടതുള്ളൂ. ഇതെല്ലാമാണ് സിബിഐയുടെ വാദം.

ശക്തമായ വസ്തുതകൾ ഹാജരാക്കിയാൽ മാത്രമേ ഹൈക്കോടതി വിധിയിൽ ഇടപെടുകയുള്ളൂ എന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ കുറുപ്പിനൊപ്പം അനുബന്ധ രേഖകൂടി ഹാജരാക്കാൻ തീരുമാനിച്ചത്. അതിന് രണ്ടാഴ്ച സമയം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →