അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ്

തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച വിവരം കണ്ണന്താനം ഫെയ്‌സ് ബുക്കിലൂടെ പങ്ക് വച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഭാര്യയ്ക്കും മകനും കൊവിഡ് പരിശോധന നടത്തിയെങ്കിലും ഇരുവര്‍ക്കും നെഗറ്റീവായിരുന്നു.

കൊവിഡ് കാലം പുസ്തക രചനയ്ക്കു വേണ്ടി വിനിയോഗിക്കുമെന്നാണ് കണ്ണന്താനത്തിൻ്റെ എഫ് ബി പോസ്റ്റില്‍ വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →