12,000 കിലോമീറ്റർ നിർത്താതെ പറന്ന് റെക്കോഡ് സ്ഥാപിച്ച് ഒരു പക്ഷി

വെല്ലിങ്ടൺ: 12,000 കിലോമീറ്റർ നിർത്താതെ പറന്ന് റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ഒരു ‘ബാർ ടെയിൽ ഡ് ഗോഡ്വിറ്റ്’. അലാസ്കയിയിൽ നിന്നും ന്യൂസിലാൻറിലേക്ക് 11 ദിവസമെടുത്താണ് പക്ഷി പറന്നെത്തിയത്. പക്ഷിയുടെ സഞ്ചാരം നിരീക്ഷിക്കാനായി ശാസ്ത്രജ്ഞർ ഒരു സാറ്റലൈറ്റ് ടാഗ് അതിൻ്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നു.

“ജെറ്റ് യുദ്ധവിമാന” ത്തിന്റെ എയറോഡൈനാമിക് ഘടനയുള്ള പക്ഷിയാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സെപ്റ്റംബർ 16 നാണ് തെക്ക്-പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് ബാർ-ടെയിൽഡ് ഗോഡ്വിറ്റിൻ്റെ സഞ്ചാരം തുടങ്ങിയത്. കാറ്റ് മൂലവും മറ്റും ഉണ്ടായ ദിശാ വ്യതിയാനം പരിഗണിക്കുമ്പോൾ 12,200 കിലോമീറ്ററെങ്കിലും ഇത് പറന്നിരിക്കാമെന്നാണ് ഗവേഷകർ കരുതുന്നത്.
വേട്ടയാടൽ മൂലം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണിവ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →