വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മഞ്ചേശ്വരം:നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കുപറ്റി. ബന്തിയോട് ഡിഎം ആശുപത്രിക്കുസമീപം പരേതനായ അബുബക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്.

ഫാസിലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉളളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കിനെ (29) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12.10.2020 തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. ശനിയാഴ് നാല് സുഹൃത്തുക്കളുമായി സെക്കന്‍റ് ഹാന്‍റ് കാര്‍ വാങ്ങാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. വാങ്ങിയ കാര്‍ ഓടിച്ചിരുന്നത് ഫാസില്‍ തന്നെയായിരുന്നു. മറ്റുമൂന്നുപേര്‍ മറ്റൊരു കാറിലായിരുന്നു.

അല്‍ഫാസ്, തന്‍സീല്‍, താഹിറ,അനീസ് എന്നിവര്‍ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →