ഹരിപ്പാട്: കരുവാറ്റ ടിബി ജംങ്ഷന് സമീപമുളള 2145-ാം നമ്പര്‍ സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണവും നാലുലക്ഷം രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. ഹരിപ്പാട് ആര്‍കെ ജംങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പളളില്‍ വീട്ടില്‍ ഷൈബു(അപ്പുണ്ണി (39) ,തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാല്‍ തമ്പിക്കോണം പാവോട് വഴിയില്‍ മേലേപ്ലാവിട വീട്ടില്‍ ഷിബു (43) എന്നിവരാണ് റിമാന്‍റിലായത്.
കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. ഇതിനുളള അപേക്ഷ ഉടന്‍ സമര്‍പ്പിക്കും. തിരുവനന്തപുരം സ്വദേശിയായ മുഖ്യ സൂത്രധാരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

