ന്യൂഡല്‍ഹി: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളിലെ കേന്ദ്രത്തിന്റെ തീരുമാനം ഉടനുണ്ടാവും. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ പ്രാബല്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ ആനുകൂല്യങ്ങളിലാണ് തീരുമാനമുണ്ടാവുക. ഡിസംബറില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ 47 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 53 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. അതില്‍ തന്നെ 14 ലക്ഷം ജീവനക്കാരും 18 ലക്ഷം പെന്‍ഷന്‍കാരും പ്രതിരോധ സേനകളില്‍ നിന്നുള്ളവരാണ്
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ, ഡിആര്‍ ആനുകൂല്യം; കേന്ദ്ര തീരുമാനം ഉടന്‍
