ദുബായ്: ഐ പി എല്ലിൽ ഹെെദരാബാദിനെതിരെ ചെന്നെെ. 20 റണ്‍സിനാണ് ചെന്നൈയുടെ ആധികാരിക ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍ റെെസേഴ്സ് ഹെെദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിന് പുറത്താകുകയായിരുന്നു.
ചെന്നെെ ടീം ക്യാപടന്‍ മഹേന്ദ്രസിംഗ് ധോണി 13 പന്തില്‍ 21 റണ്‍സും ഷെയ്ന്‍ വാട്സണ്‍ 38 പന്തില്‍ 42 റണ്‍സും അംബതി റായുഡു 34 പന്തില്‍ 41 റണ്‍സും നേടിയാണ് ടീമിനെ 167 എന്ന ഉയര്‍ന്ന സ്കോറിലേക്കെത്തിച്ചത്.
മത്സരത്തിലെ ഏക അര്‍ധസെഞ്ചുറി കുറിച്ച ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 39 പന്തുകള്‍ നേരിട്ട വില്യംസന്‍ ഏഴു ഫോറുകള്‍ സഹിതം 57 റണ്‍സെടുത്ത് പുറത്തായി. ജോണി ബെയര്‍സ്റ്റോ (23), പ്രിയം ഗാര്‍ഗ് (16), വിജയ് ശങ്കര്‍ (13), റാഷിദ് ഖാന്‍ (14) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡേവിഡ് വാര്‍ണര്‍ ( 9), മനീഷ് പാണ്ഡെ (4), ഷഹബാസ് നദീം (5). രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
ഈ ഐ.പി.എല്‍ സീസണില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ചെന്നെെയ്ക്കെതിരെ ഹെെദരാബാദ് ഏഴ് റണ്‍സ് വിജയം നേടിയിരുന്നു. ഇതു വരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെയ് ടീമിന് ഈ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.