തൃശ്ശൂർ: അമ്പിളികല കോവിഡ് കെയർ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു. റിമാൻഡ് പ്രതി ഷമീർ മർദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ചൊവ്വാഴ്ച (13.10.2020) രാവിലെ എഡിജിപി ഋഷിരാജ് സിംഗ് കോവിഡ് സെന്റർ സന്ദർശിച്ചു. അതിനെ തുടർന്നാണ് അമ്പിളിക്കല കോവിസ് സെന്ററിന്റെ പ്രവർത്തനം നിർത്തലാക്കാൻ നടപടിയെടുത്തത്. അവിടെയുള്ള തടവുകാരെ ജില്ലാ ജയിലിലേക്ക് മാറ്റി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ സൂപ്രണ്ടിനെയും അസിസ്റ്റന്റ് സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തു.
ഋഷിരാജ് സിംഗിന്റെ സാന്നിധ്യത്തിൽ ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും കൂട്ട് പ്രതികളിൽ നിന്നും വിശദമായ മൊഴിയെടുപ്പ് നടത്തി. പ്രാഥമിക അന്വേഷണത്തിൽ ചില കുറ്റങ്ങൾ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടിയിലേക്ക് നീങ്ങും.

