2020 അവസാനത്തോടെ കൊവിഡ് വാക്സിൻ എത്തുമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കൊവിഡിനെതിരായ വാക്സിൻ 2020 അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ രജിസ്ട്രേഷന് തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥനാണ് തിങ്കളാഴ്ച (12/10/2020) ഇക്കാര്യം വ്യക്തമാക്കിയത്.

“നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾക്ക് ഇപ്പോൾ 40 ഓളം വാക്സിൻ കാൻഡിഡേറ്റുകൾ ഉണ്ട്, ചിലവ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. 10 എണ്ണം മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ് ” സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതു മുതൽ രാജ്യങ്ങൾ ഡസൻ കണക്കിന് വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ച മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരും വിജയിച്ചിട്ടില്ല. വർഷാവസാനത്തോടെ നിരവധി വാക്സിനുകൾ ലോകാരോഗ്യ സംഘടനയിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്..

ഒക്ടോബർ 12 വരെ ലോകമെമ്പാടുമായി 37 ദശലക്ഷത്തിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും 1.07 ദശലക്ഷത്തിലധികം മരണങ്ങൾ ഉണ്ടായതായും ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →