16ാമത്തെ പ്രസവത്തില്‍ 45കാരി മരണത്തിന് കീഴടങ്ങി

ഭോപ്പാല്‍: 16ാമത്തെ പ്രസവത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് ദമോഹ് ജില്ലയിലെ പദാജിര്‍ ഗ്രാമവാസിയായ സുഖ്റാണി അഹിര്‍വാര്‍ ആണ് മരിച്ചത്. അധികം വൈകാതെ നവജാത ശിശുവും മരിച്ചു. കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ വച്ചാണ് സുഖ്റാണി 16ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവത്തിനു ശേഷം അല്‍പസമയം കഴിഞ്ഞപ്പോള്‍ ഇവരുടെയും കുഞ്ഞിന്റെയും ആരോഗ്യനില വഷളായി. ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആരോഗ്യ വകുപ്പ് ജീവനക്കാരിയായ കല്ലോ ബായി വിശ്വ കര്‍മ്മ എന്ന സ്ത്രീയാണ് ഈ വിവരം പുറത്തു വിട്ടത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് കീഴിലെ ആശാ വര്‍ക്കറാണ് കല്ലോ ബായി. സുഖ്റാണി മുമ്പ് 15 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നുവെങ്കിലും ഇതില്‍ 8 പേരാണ് ജീവിച്ചിരിപ്പുള്ളത്. ബാക്കിയുള്ളവര്‍ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →