മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും കോലം കത്തിച്ച് കീഴാറ്റൂർ വയൽക്കിളികൾ

തളിപ്പറമ്പ്: ദേശീയ പാതാ നിർമാണോദ്ഘാടനത്തിൻ്റെ പശ്ചാത്തലത്തിൽ കീഴാറ്റൂർ വയൽക്കിളികൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെയും കോലം കത്തിച്ചു.

ബൈപ്പാസ് വിരുദ്ധ സമരം നടന്ന കീഴാറ്റൂർ വയലിൻ തന്നെയാണ് പ്രതിഷേധ പരിപാടി നടന്നത്. വയൽക്കിളി പ്രവർത്തകരായ സുരേഷ് കീഴാറ്റൂർ, മനോഹരൻ കീഴാറ്റൂർ , സമര ഐക്യദാർഢ്യ സമിതി ചെയർമാൻ നോബിൾ പൈകട എന്നിവർ നേതൃത്വം നൽകി.

ദേശീയ പാതാ ബൈപ്പാസിനായി വയൽ നികത്തുന്നതിനെതിരായ കീഴാറ്റൂരെ സമരം കേരളത്തിൻ്റെ രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →