കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരേയുള്ള അഴിമതി ആരോപണവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സര്‍ക്കാരിന് ആശ്വാസമേകും. രണ്ട് മാസത്തിനു ശേഷം കേസ് പരിഗണിക്കും.
വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആര്‍ എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളില്ല. ഇക്കാരണം മൂലമാണ് സ്‌റ്റേ അനുവദിച്ചതെന്നാണ് കരുതുന്നത്. എന്നാൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സിബിഐയ്‌ക്ക് മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി