ടി ആർ പി കൃത്രിമം; അറസ്റ്റിലായ ഒരാളുടെ അക്കൗണ്ടില്‍ ഒരു കോടിയിലധികം രൂപ

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റ് (ടിആര്‍പി)യില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപ എത്തിയെന്ന് പോലീസ്. ബോമാപ്പള്ളിറാവു മിസ്ത്രി എന്നയാളുടെ അക്കൗണ്ടിലാണ് കണക്കില്‍പ്പെടാത്ത പണം എത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

2019 നവംബര്‍ മുതല്‍ ഒരു കോടിയിലേറെ രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. നാലോ അഞ്ചോ അക്കൗണ്ടുകളില്‍നിന്നായാണ് ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് എത്തിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സ്ഥിരവരുമാന മാർഗവും ഉണ്ടായിരുന്നില്ല.

എന്നാൽ മിസ്ത്രി വഴിയാണ് ചില പ്രത്യേക ചാനലുകള്‍ കാണുന്നതിന് പ്രതിഫലമായി വീട്ടുകാര്‍ക്ക് പണം വിതരണം ചെയ്തത്. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് 8.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. നിലവില്‍ ഇയാളുടെ അക്കൗണ്ടില്‍ 20 ലക്ഷം രൂപയുണ്ടെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →