ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത രണ്ട് മാസങ്ങളിൽ അതിരൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ സിംഗ്. ജാഗ്രത പാലിച്ചില്ലെങ്കിൽ കോവി ഡിന്റെ രണ്ടാം തരംഗമായിരിക്കും ഉണ്ടാവുക. നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ വരുന്ന ആഴ്ചകളില്‍ വരാനിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുറഞ്ഞു വരികയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. എന്നാൽ ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടപെടാനും ഹര്‍ഷവര്‍ധന്‍ മുന്നറിയിപ്പ് നല്‍കി.

