‘ക്ഷമിക്കണം വിശന്നിട്ടാണ് ‘ മാപ്പപേക്ഷയും എഴുതി വച്ച് കള്ളൻ കൊണ്ടുപോയത് 65000 രൂപയുടെ സാധനങ്ങൾ

മധുരൈ : തമിഴ്നാട്ടിലെ ഉസിലാംപെട്ടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം ഒരു കള്ളൻ കയറി, മോഷണം നടത്തി മടങ്ങുമ്പോൾ കടയുടെ ഉടമയ്ക്കു വേണ്ടി ഒരു ക്ഷമാപണക്കത്തും എഴുതി വച്ചു, ‘മോഷ്ടിച്ചത് വിശന്നിട്ടാണ് , ക്ഷമിക്കണം’

കത്തിൻ്റെ ആദ്യഭാഗം കേട്ട് വിക്ടർ ഹ്യൂഗോയുടെ ജീൻവാൾജീനെ പോലെ വിശന്ന് വലഞ്ഞ ഏതോ ഒരു പാവം കള്ളൻ എന്ന് വിധിയെഴുതാൻ വരട്ടെ . ഉസിലാം പെട്ടിയിലെ കള്ളൻ്റെ വിശപ്പ് ഒരു വല്ലാത്ത വിശപ്പായിരുന്നു , 65000 രൂപ വിലവരുന്ന സാധനങ്ങളും 5000 രൂപയും സൂപ്പർ മാർക്കറ്റിൽ നിന്നും ഇയാൾ കവർന്നു.
കള്ളൻ തുടർന്ന് എഴുതി “താങ്കൾക്ക് ഒറ്റ ദിവസത്തെ വരുമാനം മാത്രമേ നഷ്ടപ്പെട്ടുള്ളൂ, എനിക്കിത് മൂന്ന് മാസത്തെ വരുമാനത്തിന് തുല്യമാണ്, ഒരിക്കൽ കൂടി എൻ്റെ ക്ഷമാപണം ”

വിശന്നുവലഞ്ഞ കള്ളന് സാമർത്ഥ്യം ഒട്ടും കുറവായിരുന്നില്ല . സി സി ടി വി ഫൂട്ടേജ് റെക്കോർഡും ഇയാൾ കൊണ്ടു പോയി. ഐ പി സി 457 , 380 വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →