വര്‍ക്കല: ആറുപതിറ്റാണ്ടിലധികമായി വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവം നിമിത്തം വീര്‍പ്പുമുട്ടുന്നു. വര്‍ക്കല താലൂക്കായി മാറിയശേഷവും യാതൊരുവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയട്ടില്ല. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വര്‍ക്കലക്കാര്‍ ഇപ്പോഴും ആറ്റിങ്ങല്‍ സബ് കോടതിയും കുടുംബ കോടതിയും ആണ് ആശ്രയിക്കുന്നത്. ആറ്റിങ്ങല്‍ കോടതികളില്‍ നിലവിലുളള കേസുകളില്‍ ഭൂരിഭാഗവും വാര്‍ക്കല താലൂക്ക് നിവാസികളുടേതാണ് .
കൂടാതെ 10 ലക്ഷത്തിന് മുകളില്‍ വരുന്ന വ്യവഹാരങ്ങളും വര്‍ക്കല മുന്‍സിഫ് കോടതിയിലെ അപ്പീല്‍ കേസുകളും ആറ്റിങ്ങല്‍ സബ്‌കോടതിയിലാണ് ഫയല്‍ ചെയ്യേണ്ടത്. സബ് കോടതിയിലെ കേസിന്‍റെ ബാഹുല്ല്യം മൂലം കേസ് തീര്‍പ്പാക്കുന്നതിന് 8 ഉം 10 ഉം വര്‍ഷങ്ങള്‍ വേണ്ടിവരുന്നുണ്ട്.
വര്‍ക്കല താലൂക്ക് നിലവില്‍ വന്നശേഷം ഒരു സബ്‌കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അനുവദിച്ചുവെങ്കിലും സ്റ്റാഫുകളെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതിനാല്‍ ഫലത്തില്‍ കടലാസില്‍ മാത്രമാണ് വര്‍ക്കലക്കനുവദിച്ച കോടതികള്‍ നിലവിലുളളത്.

