മെയ്ന്‍: 93 വര്‍ഷത്തിനിടെ ആദ്യമായി യുഎസിലെ മെയിന്‍ ദ്വീപില്‍ വീട്ടില്‍ നടന്ന പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഐല്‍സ്‌ഫോര്‍ഡിലെ ആരോണ്‍ ഗ്രേയ്ക്കും എറിന്‍ ഫെര്‍ണാള്‍ഡ് ഗ്രേയ്ക്കുമാണ് കുഞ്ഞ് ജനിച്ചത്. വര്‍ഷങ്ങളായി പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ദ്വീപ് നിവാസികള്‍ മൗണ്ട് ഡെസേര്‍ട്ട് ദ്വീപിലെ ആശുപത്രി സൗകര്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് ആരോണ്‍ ഗ്രേയ്ക്ക പ്രസവ വേദന വരികയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. കാല്‍വിന്‍ കൂലിഡ്ജ് പ്രസിഡന്റായതിനുശേഷം ഇത്തരത്തില്‍ ദ്വീപില്‍ ജനിക്കുന്ന ആദ്യ കുഞ്ഞാണിത്. കുഞ്ഞിന്റെ ജനന ശേഷമാണ് 93 വര്‍ഷത്തിനിടെ ആദ്യമായാണ് ദ്വീപില്‍ പ്രസവം നടക്കുന്നതെന്ന് ആരോണ്‍ അറിഞ്ഞത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു സംസ്ഥാനമാണ് മെയ്ന്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വടക്ക് കിഴക്കന്‍ ഭാഗത്ത് ന്യൂ ഇംഗ്ലണ്ട് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രം, തെക്ക് പടിഞ്ഞാറ് ന്യൂ ഹാംഷെയര്‍, വടക്ക് പടിഞ്ഞാറ് കാനഡയുടെ പ്രവിശ്യയായ ക്യുബെക്, വടക്ക് കിഴക്ക് ന്യൂ ബ്രണ്‍സ്വിക്ക് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ ഏറ്റവും വടക്കുള്ള പ്രദേശവും വന്‍കരാ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഏറ്റവും കിഴക്കുള്ള സംസ്ഥാനവുമാണിത്.

