ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രത്തിനു കേടു വരുത്തിയ ആളെ മണിക്കൂറുകൾക്കുളളിൽ പൊലീസ് അറസ്റ്റു ചെയ്തു.
ക്ഷേത്രത്തിൽ കടന്നു കയറി വിഗ്രഹത്തിനടക്കം കേടുപാടുകൾ വരുത്തിയ ആളെ കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട് നൽകാൻ ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിരുന്നു. മുഹമ്മദ് ഇസ്മയിൽ എന്നയാളാണ് അറസ്റ്റിലായത്.
ഔദ്യോഗിക കണക്കു പ്രകാരം 75 ലക്ഷം ഹിന്ദുക്കളാണ് പാക്കിസ്ഥാനിൽ ഉള്ളത്. ഇവരിൽ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ്. സിന്ധ് മേഖലയിൽ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർടുകൾ.

