ലോക്ക് ഡൗണിന് ശേഷം തിയറ്ററുകളില്‍ ആദ്യമെത്തുന്ന ചിത്രം പിഎം മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രമായ പി.എം. നരേന്ദ്ര മോദി ഈ മാസം 15ന് ചിത്രം റിലീസ് ചെയ്യും.വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്തിരുന്നത്. സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശ് ആണ് സിനിമയുടെ റീ റിലീസിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. ഇപ്പോള്‍ വീണ്ടും ചിത്രം റിലീസ് ചെയ്യുന്നുവെന്നതാണ് വാര്‍ത്ത. എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അനിരുദ്ധ ചൌളയും വിവേക് ഒബ്‌റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെയാണ് ഒക്ടോബര്‍ 15ന് തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായത്.9 വേഷ പകര്‍ച്ചകളിലാണ് സിനിമയില്‍ വിവേക് ഒബ്‌റോയ് അഭിനയിച്ചിട്ടുള്ളത്. ബൊമന്‍ ഇറാനി, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട്, രാജേന്ദ്ര ഗുപ്ത, സറീന വഹാബ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →