തിരുവനന്തപുരം: പി.ടി.തോമസിനെ ക്രൂശിക്കാന്‍ ചിലർ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി . കക്ഷി രാഷ്ട്രീയം മറന്ന് സഹായിക്കാന്‍ ചെന്നതിനാണ് ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
എറണാകുളത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍
88 ലക്ഷം രൂപയുടെ കള്ളപ്പണം കൈമാറുന്നതിനിടെ അവിടെ ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായ പി.ടി.തോമസ് ആദായ വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു എന്ന ആരോപണത്തെ തുടർന്നാണ് പി.ടി.തോമസിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയത്.
പി ടി തോമസിനെതിരെ നടത്തുന്ന വ്യാജപ്രചരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

