കരിപ്പൂർ വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ 800 ഗ്രാം സ്വര്‍ണം പിടികൂടി. കോഴിക്കോട് വെളിമണ്ണ സ്വദേശി കുണ്ടത്തില്‍ ഇബ്രാഹിം ഷെരീഫ് എന്നയാളാണ് പിടിയിലായത്.

ഗുളിക രൂപത്തിലാക്കിയ സ്വര്‍ണമിശ്രിതം ശരീരത്തിലെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

10-10-2020 ശനിയാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലാക്കുകയായിരുന്നു.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ടി. എ. കിരൺ, സൂപ്രണ്ട് കെ. കെ പ്രവീണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →