തിരുവനന്തപുരം: വിവാദ യുട്യൂബര്‍ വിജയ് പി നായരെ സൈനീകരെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്തു. സൈനീകരേയും കുടുംബത്തേയും അധിക്ഷേപിച്ചതായിട്ടാണ് കേസ്. വിജയ് പി നായര്‍ നിലവില്‍ ജയിലിലാണ്. സൈബര്‍പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച വിജയ് പി.നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ഉള്‍പ്പടെയുളള സംഘം കയ്യേറ്റം ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ സൈനീകരെ അധിക്ഷേപിച്ചു എന്ന പരാതിയും ഉയര്‍ന്നു.
ഭാഗ്യ ലക്ഷ്മി അടക്കമുളളവരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ വിജയ്പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ അയാള്‍ ഇപ്പോഴും റിമാന്‍റിലാണ്.