ബാജി റൗട്ടിൻ്റെ രക്തസാക്ഷിത്വത്തിന് 82 വയസ്സ്

ഭുവനേശ്വർ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര രക്തസാക്ഷി ആരാണെന്ന ചോദ്യത്തിൻ്റെ ഉത്തരം ബാജി റൗട്ട് എന്നാണ്. ആരും അധികം കേട്ടിട്ടില്ലാത്ത പേരാണത് , സ്വതന്ത്ര്യ സമര ചരിത്രത്തിൽ അപ്രധാനരായി എഴുതിത്തള്ളപ്പെട്ട അനേകരിൽ ഒരാൾ.

1926 ൽ ഒഡീഷയിലെ ഡെങ്കനാൽ ജില്ലയിലെ നീലകണ്ഠപൂരിൽ ജനിച്ച ബാജി റൗട്ട് 1938 ഒക്റ്റോബർ 11 ന് 12-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് പൊലീസുകാരൻ്റെ തോക്കിൻ പാത്തി കൊണ്ട് അടിച്ചു കൊല്ലപ്പെട്ട ബാജി റൗട്ട് ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമായതിൻ്റെ കാരണങ്ങളിലൊന്ന് ആ കുട്ടി ഒരു ആദിവാസിയായിരുന്നു എന്നതുമാകാം.

തോണി കടത്തുകാരനായിരുന്നു ബാജി. നാട്ടിലെ സ്വാതന്ത്ര്യ സമര പ്രവർത്തകരെ തേടിയെത്തിയ ബ്രിട്ടീഷ് പൊലീസുകാരെ തോണിയിൽ പുഴ കടത്താൻ ആ 12 കാരൻ തയ്യാറായില്ല. സ്വന്തം നേതാക്കളെ ഒറ്റിക്കൊടുക്കാൻ താൻ തയ്യാറല്ലെന്ന് തുറന്ന് പറഞ്ഞ ബാജി റൗട്ട് പൊലീസുകാരൻ്റെ തോക്കിൻ പാത്തിയുടെ അടിയേറ്റ് ആ പുഴയോരത്ത് മരിച്ചു വീണു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →