“വിദ്യാര്‍ഥികള്‍ മാനസിക ആരോഗ്യത്തിന് സ്വന്തം മനസിനെ നിരീക്ഷിക്കണം”

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ കോവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യത്തിന്  എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ലോക മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട വനിത ശിശു വികസന വകുപ്പിന്റെ സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പദ്ധതിയുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

മനസിക ആരോഗ്യത്തിന് യുവജനങ്ങള്‍ സ്വന്തം മനസിനെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണന്ന് കോട്ടയം നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്തിലെ മാനസിക ആരോഗ്യ വകുപ്പ് അസി. പ്രൊഫസര്‍ ഡോ.എം ജ്ഞാന പ്രകാശ് പറഞ്ഞു. കോവിഡ് കാലത്തെ സ്ഥിതി വിശേഷം വളരെ വ്യത്യസ്തമാണ്. പുറത്തിറങ്ങാന്‍ സാധിക്കാതെ കുട്ടികള്‍ വീടിനകത്തിരിക്കുമ്പോള്‍ മാതാപിതാക്കളുടെയും മറ്റ് മുതിര്‍ന്നവരുടെയും നിയന്ത്രണങ്ങള്‍ കുട്ടികളില്‍ മടുപ്പുളവാക്കും എന്ന വസ്തുത ശരിയാണ്. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളുടെയും കോവിഡ് കാലത്തെ അനിശ്ചിതത്തിന്റെയുമിടയിലുമാണ് കൗമാരപ്രായക്കാരുടെ   ശാരീരിക മാനസിക വളര്‍ച്ച ഇപ്പോള്‍ നടക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ ഈ  സമയത്ത് പരസ്പരം സഹായിച്ച്, കളികളില്‍ ഏര്‍പെട്ട് സ്വയം നിരീക്ഷണം നടത്തേണ്ടത് കുട്ടികളുടെ മാനസ്സികാരോഗ്യത്തിന് വളരെ അത്യാവശ്യ മാണന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
 
വെബിനിറില്‍ പത്തനംതിട്ട സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് പദ്ധതിയിലെ  കൗണ്‍സിലര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 90 ല്‍ പരം പേര്‍ പങ്കെടുത്തു. 

കോട്ടയം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സുധ എസ്.നമ്പൂതിരി, കോട്ടയം ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ ശ്രീ. സരിന്‍ലാല്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുത്തു സംസാരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →