അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ടതിൽ അസ്വാഭാവികത ഇല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിൽ ടോറസ് ഇടിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് സ്പെഷ്യല്ബ്രാഞ്ച് റിപ്പോർട്ട്. കയറ്റത്തിൽ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്നാണ് റിപ്പോർടിൽ പറയുന്നത്.

മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് അഡീഷണല്‍ എസ്‌ഐ ജയരാജനാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് ഡിവൈഎസ്പി സാജു അബ്രഹാമിന് കൈമാറി. കയറ്റത്തില്‍ ഗതാഗത തടസമുണ്ടായപ്പോൾ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടു. അബ്ദുള്ളക്കുട്ടിയുടെ കാറും ബ്രേക്കിട്ട് നിർത്തി. എന്നാൽ തൊട്ടു പിറകിലുണ്ടായിരുന്ന ടോറസിലെ ഡ്രൈവർക്ക് ബ്രേക്കിടാൻ സാധിച്ചില്ല. റിപ്പോർട് പറയുന്നു .

ടോറസിലുള്ളവർക്ക് വെളിയങ്കോട് ചായക്കടയിൽ നടന്ന തർക്കത്തിൽ ഏർപ്പെട്ടവരുമായി ബന്ധമില്ല. തിരൂർ ആലത്തിയൂരിൽ റോഡ് പണി നടക്കുന്നിടത്തിടത്തേക്ക് വേങ്ങരയിലെ ക്വാറി മണ്ണുമായി വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ടോറസുമായി പോയത്. മണ്ണടിച്ച ശേഷം പുത്തനത്താണി വഴി വേങ്ങരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഡ്രൈവർ പഴമള്ളൂർ സ്വദേശി മുഹമ്മദ് സുഹൈലും വണ്ടി ഉടമ ഊരകം സ്വദേശി മുഹമ്മദ് സബാന്റെ സഹോദരന് മുഹമ്മദ് സജാദുമാണ് ടോറസില്‍ ഉണ്ടായിരുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വെളിയങ്കോട് ചായക്കടയി ല്‍ തർക്കമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →