കൊച്ചി: വടക്കാഞ്ചേരിയില്‍ യുഎഇ റെഡ്ക്രസന്റ് ലൈഫ് മിഷനുവേണ്ടി നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ ഹൈക്കോടതിയില്‍ കേസ് ഡയറി സമര്‍പ്പിച്ചു. കേസില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ്മിഷന് ഹര്‍ജി നല്‍കിയിരുന്നു.
മുദ്രവച്ച കവറിലാണ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

