അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന സള്‍ഫര്‍ ഡയോക്‌സൈഡ് പുറന്തളളലില്‍ ഇന്ത്യയില്‍ കാര്യമായ കുറവുണ്ടായതായി അന്താരാഷ്ട പഠനം

ന്യുഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ആദ്യമയി സള്‍ഫര്‍ഡയോക്‌സൈഡിന്‍റെ പുറന്തളളലില്‍ കുറവുവന്നതായി അന്താരാഷ്ട്ര പഠനം വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന രാസവസ്തുവാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. 2019 ല്‍ ആറ് ശതമാനം കുറവുണ്ടായതായിട്ടാണ് പഠനം വ്യക്തമാക്കിയിരിക്കുന്നത്.

കല്‍ക്കരി ഉപയോഗിച്ചുളള ഊര്‍ജ്ജോത്പാതനം നിയന്ത്രിക്കാനായതാണ് ഇതിന് പ്രധാനകാരണം. ലോകത്താകമാനം ഇക്കാലയളവില്‍ സമാനമായ തോതില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്‍റെ പുറന്തളളലില്‍ കുറവുണ്ടായിട്ടുണ്ടെന്നും സെന്‍റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍റ് ക്ലീന്‍എയര്‍, ഗ്രീന്‍പീസ് എന്നീസ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സള്‍ഫര്‍ ഡയോക്‌സൈഡിന്‍റെ സാന്നിദ്ധ്യം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും വലിയതോതില്‍ കാരണമാകുന്നായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടാണിത്. എന്നാല്‍ കല്‍ക്കരിയുപയോഗത്തില്‍ കാര്യമായ കുറവുണ്ടാകുന്നതുവരെ ഇന്ത്യയുടെ സ്ഥിതി ആശ്വാസകരമല്ലെന്ന് പഠനം വ്യക്തമാക്കുന്നു.

കല്‍ക്കരിയുടെ ഉപയോഗത്തില്‍ കുറവ് വരുത്താന്‍ കഴിഞ്ഞതുമൂലം വായുവിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നതായി ഗ്രീന്‍പീസ് ഇന്ത്യയുടെ അവിനാശ് ചഞ്ചല്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാം ഇനിയും വളരെദൂരം സഞ്ചരിക്കേണ്ട തുണ്ടെന്നും നമ്മുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുന്നതിന് കല്‍ക്കരി യുപയോഗ ത്തില്‍ നിന്ന മാറുകയും പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →