ഫോര്‍ട്ടുകൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കമ്പക്കാലില്‍ വീട്ടില്‍ ആഷിക്ക് നാസര്‍(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറെ നാളുകളായി ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ താമസിച്ചായിരുന്നു പീഡനം. യുവതിയുടെ സ്വര്‍ണ്ണം പണം എന്നിവ യുവാവ് കൈക്കലാക്കി.
ഡിസിപി. ജി പൂങ്കുഴലിക്ക് യുവതി നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഫോര്‍ട്ടുകൊച്ചി സിഐ. മനുരാജ്, എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലെ വാടക വീട്ടില്‍ നിന്നാണ് യുവാനിനെ അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.