ഭര്‍തൃ പിതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റിലായി.

പത്തനംതിട്ട: ഭര്‍തൃപിതാവിനെ മണ്‍വെട്ടികൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റിലായി. കോഴഞ്ചേരി ചെറുകോല്‍ മധുരഭവനില്‍ ദാമോദരന്‍ നായരെ (95) മരുമകള്‍ രാധാമണി (57) കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. രാധാമണിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സലൂടെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (1)ന് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

കഴിഞ്ഞ നാലിന് (04.10.2020) വീട്ടുമുറ്റത്ത് നിന്നിരുന്ന തന്നെ യാതൊരു പ്രകോപനവും കൂടാതെ മണ്‍ വെട്ടികൊണ്ട് അടിക്കുകയായിരുന്നെന്ന് ദാമോദരന്‍ നായര്‍ മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ ദാമോദരന്‍ നായരും ഭാര്യ ഭാനുമതിയമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. രക്തത്തില്‍ കുളിച്ച് വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന ദാമോദരന്‍ നായരെ സമീപത്തെ ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും തലച്ചോറിനും മൂക്കിനും ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്.

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി യൂണിറ്റില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. മുറ്റത്തുനിന്ന് ചരല്‍ വാരി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ദാമോദരന്‍ നായരുടെ മകന്‍ മധുസൂധന നും ഭാര്യ രാധാമണിയും വര്‍ഷങ്ങളായി അകന്നുകഴിയുകയാണ്. മക്കളും മധുസൂതനന്‍ നായരും ബെംഗളൂരുവിലാണ്. കോടതിയുത്തരവ് പ്രകാരമാണ് കുടുംബ വീട്ടിലെ രണ്ടാം നിലയില്‍ രാധാമണി താമസിക്കുന്നത്. .ദാമോദരന്‍ നായര്‍ തന്നെയും മര്‍ദ്ദിച്ചെന്നാരോപിച്ച രാധാമണി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →