”രാഹുലിന് ഇത്രയും വീര്യമുള്ള ലഹരിമരുന്ന് എവിടുന്ന് കിട്ടുന്നു ” രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മന്ത്രി

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരിഹാസവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് നരോത്തം മിശ്രയുടെ പ്രതികരണം.

’10 ദിവസം കൊണ്ട് കടം എഴുതിത്തള്ളല്‍, 15 ദിവസം കൊണ്ട് ചൈനയെ പുറത്താക്കല്‍… ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകനെ ഞാന്‍ ആദരിക്കുകയാണ്. ഇത്രയും നല്ല ഗുണനിലവാരമുള്ള ലഹരി മരുന്ന് അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്’, നരോത്തം മിശ്ര പറഞ്ഞു.

അഞ്ചു മാസമായി ഇന്ത്യന്‍ മണ്ണിലുള്ള ചൈനീസ് സാന്നിധ്യത്തെ പറ്റി മോദി നിശബ്ദനാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനാണ് ബി ജെ പി നേതാവും മന്ത്രിയുമായ നരോത്തം മിശ്രയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →