തിരുവനന്തപുരം: കോവിഡ് കാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ചെറുക്കുന്നതിനേയും മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുന്നതിനേയും കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ അയിലൂരിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. സംയോജിത ശിശു വികസന പദ്ധതിയുടെ നെമ്മാറ അഡീഷണല്‍ പ്രൊജക്ട്, ആയുഷ് മിഷന് പാലക്കാട് എന്നിവയുമായി സഹകരിച്ചാണ് വെബിനാര്‍ നടത്തിയത്. നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ആയുഷ് മെഡിക്കല്‍ ഓഫിസര്‍ ഡോ. രജനി, ശിശു വികസന പദ്ധതി ഓഫിസര്‍ ജയശ്രീ, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി. സായ്നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാം: അയിലൂരില്‍ വെബിനാര്‍ സംഘടിപ്പിച്ചു
