വ്യാജ സര്‍വ്വകലാശാല കേരളത്തിലും

ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ രാജ്യത്തെ വ്യാജ സര്‍വ്വ കലാശാലകളുടെ പുതുക്കിയ പട്ടിക  പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം ഉള്‍പ്പടെ 24 സര്‍വ്വകലാശാലകളാണ്  പട്ടികയിലുളളത്. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്  ഉത്തര്‍ പ്രദേശിലാണ്. സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റി കിശനറ്റം എന്ന പേരിലാണ് കേരളത്തില്‍ വ്യാജമായി പ്രവര്‍ത്തിക്കുന്നത്. 

 ഇന്‍സ്റ്റി റ്റിറ്റ്യൂട്ട്   ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ,ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ് തുടങ്ങി യഥാര്‍ത്ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിനോട് സമാനമായ പേരുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുളള വ്യാജ സ്ഥാപനങ്ങളുടെ  പട്ടിക എല്ലാവര്‍ഷവും യുജിസി പുറത്തു വിടാറുളളതാണ്. 
ഉത്തര്‍ പ്രദേശില്‍ -7, ഡല്‍ഹിയില്‍-6,, പശ്ചിമ ബംഗാലില്‍ -2, ഒഡീഷയില്‍ -2, , കര്‍ണ്ണാടകയില്‍ 1, കേളത്തില്‍ 1, മഹാരാഷട്രയില്‍ 1, പുതുച്ചേരി 1, ആന്ധ്രപ്രദേശ് 1, എന്നിങ്ങനെയാണ് വ്യാജ സര്‍വ്വകലാശാലകലുടെ എണ്ണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →