സക്കാറ: ഈജിപ്തില്‍ മരിച്ചവരുടെ പട്ടണമായ സക്കാറയില്‍ നിന്ന് കണ്ടെത്തിയ ശവപേടകങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു. മരം കൊണ്ടു നിര്‍മ്മിച്ച 59 മമ്മികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 2,500 കൊല്ലം പഴക്കമുള്ള ഈ പേടകങ്ങള്‍ക്ക് ഇതുവരെ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പുരോഹിതര്‍, സമൂഹത്തിലെ ഉയര്‍ന്നവര്‍ എന്നിവരുടെ ഭൗതീകശരീരമാണ് പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് വകുപ്പ് അറിയിച്ചു. ഈ മൃതദേഹങ്ങള്‍ ചരിത്രപരമായി പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നതിനാല്‍ നൂറുകണക്കിന് ആളുകളാണ് ശവപേടകം തുറക്കുന്നത് കാണാനെത്തിയിരുന്നത്.
പെട്ടി തുടക്കുന്നതിന്റെ വീഡിയോ കാഴ്ചക്കാരില്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. മമ്മിയുടെ വീഡിയോ വന്‍തോതിലാണ് പ്രചാരം നേടിയത്. ഒരു കോടിയിലധികം ആളുകള്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. കിണറുകള്‍ പോലുള്ള ശവക്കുഴികളിലാണ് ഈ ശവപേടകങ്ങള്‍ പുരാവസ്ഥു വകുപ്പ് കണ്ടെത്തിയത്. ഈ പെട്ടികളെല്ലാം ഗിസയിലെ ഗ്രാന്‍സ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റും. ട്വിറ്ററില്‍ ഈ വീഡിയോ ഒരു കോടിയിലധികം പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ശവപേടകം 2020ല്‍ തുറന്നത് നല്ല കാര്യമല്ല എന്ന് പലരും ഹാസ്യരൂപേണ കമന്റ് ചെയ്തു.

