അയല്‍വാസിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു.

പുനലൂര്‍: പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍റിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അയല്‍വാസിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു., 2020 ഒക്ടോബര്‍ നാലാം തീയതി ഞായറാഴ് രാത്രി 7.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പുനലൂര്‍ നെടുംകയം കോണംകുഴി വഞ്ചിയൂര്‍ പ്ലാവില വീട്ടില്‍ ബിജു(39)വിനെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

അയല്‍വാസിയായ നെടുംങ്കയം വഞ്ചിയൂര്‍ പ്ലാവില വീട്ടില്‍ രജ്ജിത്ത് (30)നെയാണ് വീട്ടില്‍ കയറി കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. യുവാവിന്‍റെ പ്രേരണയെ തുടര്‍ന്നാണ് പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയതെന്നാരോപിച്ചായിരുന്നു പ്രതി അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →