അടിമാലി: ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ മൂന്നുപേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഹോം സ്‌റ്റേ നടത്തിപ്പുകാരനായ കുഞ്ഞന്‍ എന്നുവിളിക്കുന്ന കൂത്തുപാറ സ്വദേശി പാറക്കല്‍ സിജോ(30) , ഇടപാടുകാരായ മുവാറ്റുപുഴ ആരക്കുഴ സ്വദേശി വളളോംതടത്തില്‍ അഖില്‍ (28) തട്ടേക്കണ്ണി കഞ്ഞിക്കുഴി സ്വദേശി പെരിയകോട്ടില്‍ ജോമി (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹോം സ്‌റ്റേ നടത്തിപ്പുകാരന്‍റെ സഹായി ഓടി രക്ഷപെട്ടതായി പോലീസ് അറിയിച്ചു. അടിമാലി കൂമ്പന്‍ പാറക്കുസമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന ഹോംസ്‌റ്റേയിലായിരുന്നു അനാശാസ്യം നടന്നുവന്നിരുന്നത്. അടിമാലി പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. അനാശാസ്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുപേരെയും പോലീസ് കസ്റ്റഡിയലെടുക്കുകയായിരുന്നു.
ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയാണ് ഹോംസ്‌റ്റേ പ്രവര്‍ത്തിച്ചുവന്നത്. പരിശോധനാ സമയത്ത് കേന്ദ്രത്തില്‍ നാല് സ്ത്രീകള്‍ ഉണ്ടായിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച് ഇവര്‍ നാലുപേരേയും വിട്ടയച്ചതായി പോലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്തിരുന്ന കെട്ടിടത്തിലാണ് ഹോം സ്‌റ്റേ പ്രവര്‍ത്തിച്ചുവന്നത്. കേന്ദത്തില്‍ നിന്ന് മൊബൈല്‍ഫോണുകളും, ഓട്ടോറിക്ഷയുള്‍പ്പടെയുളള വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇടപാടുകാരും നടത്തിപ്പുകാരും തമ്മില്‍ പണമിടപാടുകള്‍ നടത്തിയിരുന്നത്. ഓണ്‍ലൈനിലൂടെയായിരുന്നു.
അടിമാലി സിഐ. അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സിഐ പറഞ്ഞു.

