തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 7/10/20 ബുധനാഴ്ച മാത്രം രണ്ട് മന്ത്രിമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീൽ.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരോടും മന്ത്രിയുമായി അടുത്തിടപഴകിയവരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ കോവിഡ് സ്ഥിരീകരിച്ച മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.