എ.ഐ​.എ​.ഡി​.എം​.കെ​യു​ടെ മുഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​ കെ. ​പ​ള​നി​സ്വാ​മി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മിയെ എ​.ഐ​.എ​.ഡി​.എം​.കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രഖ്യാപിച്ചു. ചെ​ന്നൈ​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ. ​പ​നീ​ര്‍​സെ​ല്‍​വം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പിക്കുകയായിരുന്നു.

പതിന്നൊന്നംഗ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ക സ​മി​തി​യെ​യും പ​നീ​ര്‍​സെ​ല്‍​വം പ്ര​ഖ്യാ​പി​ച്ചു. പ​ള​നി​സ്വാ​മി വി​ഭാ​ഗ​ത്തി​ന് ആ​റും ഒ. ​പ​നീ​ര്‍​സെ​ല്‍​വ​ത്തി​ന് അ​ഞ്ചും അം​ഗ​ങ്ങ​ളാണ് സമിതിയിൽ എന്നാണ് വ്യക്തമാകുന്നത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍ഥി​യെ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു . ഇതിനെ ചൊ​ല്ലി കഴിഞ്ഞ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലും ത​ര്‍​ക്ക​ങ്ങൾ നടന്നു. തു​ട​ര്‍​ന്ന് പ​ള​നി​ സ്വാ​മി, ഒ. ​പ​നീ​ര്‍​സെ​ല്‍​വം എ​ന്നി​വ​രു​മാ​യി മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രും നേതാക്കളും ചർച്ചകളും നടത്തി. തു​ട​ര്‍​ന്നാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

ശ​ശി​ക​ല ജ​യി​ലി​ല്‍ നി​ന്നും മ​ട​ങ്ങി​വ​രു​മ്പോള്‍ സ്വീ​ക​രി​ക്കേ​ണ്ട നിലപാടുകളെ കുറിച്ചും യോഗം ച​ര്‍​ച്ച ചെ​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →