തലശേരി: കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. കെ. എ .പ്രത്യുഷിന്റെ വീടിന്റെ മുന്നിലാണ് ബോംബേറ്.
6-10 -2020 ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ പ്രത്യുഷിൻ്റെ തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിലേക്കാണ് ബോംബെറിഞ്ഞത്. അക്രമികൾ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണെന്ന് നാട്ടുകാർ പറഞ്ഞു.
ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.